ദേശീയ ട്രയാത്തലോണ്‍ ചാംപ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ത്യന്‍ ട്രയാത്തലോണ്‍ ഫെഡറേഷന് (ഐ.ടി.എഫ്), കേരള ട്രയാത്തലോണ്‍ അസോസിയേഷന് (കെ.ടി.എ) എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ട്രയാത്തലോണ്‍ ചാംപ്യന്‍ഷിപ് ഇന്ന് രാവിലെ 6 മുതല്‍ വെള്ളായണി കാര്‍ഷിക കോളജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നീന്തല്‍, സൈക്ലിങ്, ഓട്ടം എന്നീ ക്രമത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 130ഓളം മത്സരാര്‍ഥികള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ് ദേശീയ ട്രയാത്തലോണ്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. രാവിലെ 11ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മുന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് എന്‍. രാമചന്ദ്രന് അധ്യക്ഷനാകും. ഐ.ടി.എഫ് വൈസ് പ്രസിഡന്റ് രാകേഷ് ഗുപ്ത, കേരള ഒളിംപിക് അസോസിയേഷന് ജന.സെക്രട്ടറി എസ്. രാജീവ്, കെ.ടി.എ പ്രസിഡന്റ് ബിനു ജെ. കൈമള്‍ പങ്കെടുക്കും. സുഭാഷ് ജോര്‍ജ്, പൂജ, ഹരീഷ് പ്രസാദ്, ഹരീഷ് ശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."