ശബരിമല: പൊലിസിന്റേത് മാന്വല്‍ ലംഘനമെന്ന് എം.കെ രാഘവന്‍
കോഴിക്കോട്: അരാജകവാദികളും അവിശ്വാസികളും പൊലിസ് സംരക്ഷണത്തോടെ ശബരിമല കയറുന്നത് ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ തീരുമാനമെടുത്തവര്‍ക്ക് സഹായകരമായെന്ന് എം.കെ രാഘവന്‍ എം.പി. വിശ്വാസികളല്ലാത്തെ ആക്ടിവിസ്റ്റുകളെ പൊലിസ് വസ്ത്രമണിയിച്ച് സന്നിധാനത്തിലേക്ക് യാത്രപുറപ്പെട്ട പൊലിസ് സംഘര്‍ഷം സങ്കീര്‍ണമാക്കാന്‍ ശ്രമിച്ചെന്നും പൊലിസ് മാന്വലിന്റെ ലംഘനമാണിതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വാസത്തെ യുക്തികൊണ്ട് അളക്കുന്നതും വിശ്വാസത്തെ കുറുവടികൊണ്ടും കല്ലുകൊണ്ടും സംരക്ഷിക്കുന്നതും ഒരുപോലെ കലാപത്തിനു ഹേതുവാകും. ഇതു സമാധാനം ആഗ്രഹിക്കുന്ന പൊതുസമൂഹത്തിന് അസ്വസ്ഥതയുണ്ടാക്കും.
ദുരഭിമാനം കൈവെടിഞ്ഞ് സുപ്രിംകോടതിയില്‍ റിവ്യൂ ഹരജി നല്‍കാന്‍ തയാറാകാത്ത കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് നിയമനിര്‍മാണം നടത്താനോ, മറ്റു നടപടികള്‍ സ്വീകരിക്കാനോ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ക്ക് തുല്യമാണ്. ഇരുസര്‍ക്കാരുകളും വിശ്വാസികളെ വച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."