രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
പത്തനംതിട്ട: ശബരിമലയില്‍ സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ച് മല കയറുന്ന യുവതികളെ തടയാനെത്തിയതില് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ശബരിമല തന്ത്രികുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണുള്ളത്. 14 ദിവസത്തേക്കാണ് രാഹുലിന് റിമാന്‍ഡ് ചെയ്തത്.
കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘടിക്കുക, നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരേ കേസെടുത്തത്. ബുധനാഴ്ച സന്നിധാനത്തു നിന്നുമാണ് രാഹുലിനെ പോലിസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ ഈശ്വറിന് പുറമേ പങ്കാളികളായ 38 പേരെയും അറസ്റ്റ് ചെയ്തു.
സുപ്രിം കോടതി വിധി വന്നതിനു പിന്നാലെ പരസ്യമായി ആക്രമത്തിന് ആഹ്വാനം നല്കുന്ന തരത്തില്‍ രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്കിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."