' ജയില്‍ രക്ഷിച്ച ' ശങ്കരന്‍കുട്ടി കവളപ്പാറയിലെത്തി; വേദനയോടെ
എടക്കര: കവളപ്പാറ ദുരന്തത്തില്‍ നഷ്ടമായ ബന്ധുക്കളുടെ ഓര്‍മകളുമായി പരോള്‍ പ്രതി കവളപ്പാറയിലെത്തി.
കൂട്ടുകുടംബങ്ങളുടെ നഷ്ടയോര്‍മകളില്‍ വിതുമ്പി, ഇന്നലെ ഭൂതാനം ദുരിതാശ്വാസ ക്യാംപിലാണ് നാടിനെ നടുക്കിയ ദുരന്ത മണ്ണില്‍ ശങ്കരന്‍കുട്ടി എത്തിയത്.
ഇയാളുടെ സഹോദരിയും ഭര്‍ത്താവും മകനും ഭാര്യയുടെ മാതാപിതാക്കളും ദുരന്തത്തില്‍ മരിച്ചിരുന്നു.
കൊലപാതകക്കേസില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് ശങ്കരന്‍കുട്ടി.
കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടമായതിനു പിന്നാലെ മറ്റു ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിച്ചതോടെയാണ് ഇന്നലെ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെ പരോള്‍ അനുവദിച്ച് ജില്ലാ ജഡ്ജി ഉത്തരവിട്ടത്.
ഓഗസ്റ്റ് എട്ടിനുണ്ടായ മണ്ണിടിച്ചിലില്‍ ശങ്കരന്‍കുട്ടിയുടെ സഹോദരി ശാന്തകുമാരി, ഭര്‍ത്താവ് ആനക്കാരന്‍ പാലന്‍, മകന്‍ സുജിത്ത്, ഭാര്യയുടെ മാതാപിതാക്കളായ പെരകന്‍, ചീര എന്നിവര്‍ മരിക്കുകയും വീട് പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.
രാവിലെ പത്തിന് ഭൂദാനം ക്യാമ്പിലെത്തിയ ശങ്കരന്‍കുട്ടി ഒന്നും മിണ്ടാനാകാതെ അല്‍പ്പനേരം നിന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശ്വസിപ്പിക്കുകയായിരുന്നു. വൈകിട്ട് നാലോടെയാണ് ക്യാംപില്‍നിന്നു തിരിച്ച് മഞ്ചേരിയിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."