തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കും
മുംബൈ: ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനാ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്ക്കാന് തുടങ്ങിയതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇതേ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയിലാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ചില നയങ്ങളില്‍ പ്രതിഷേധിച്ച് നേരത്തെ ശിവസേനാ മന്ത്രിമാര്‍ യോഗങ്ങളില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെങ്കിലും മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്നത് ആദ്യമായിട്ടാണ്.
ശിവസേന തങ്ങള്‍ക്കു നേരെ കാണിക്കുന്ന ധിക്കാര നടപടികളള്ക്ക് കീഴടങ്ങേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ബി.ജെ.പി സംസ്ഥാന ഘടകവും തീരുമാനിച്ചത്. തന്റെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ഫഡ്നവിസ് പറയുന്നുണ്ടെങ്കിലും നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചന പാര്‍ട്ടിയില്‍ ഇതിനകം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."