വിദേശത്ത് ചൈനീസ് സൈനിക കേന്ദ്രങ്ങള്‍; അമേരിക്കയുടെ ആരോപണം തള്ളി ചൈന
വാഷിങ്ടണ്‍: പാകിസ്താനിലും മറ്റ് സുഹൃദ് രാജ്യങ്ങളിലും ചൈന പുതിയ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുന്നതായി അമേരിക്ക. മേഖലയില്‍ ചൈനയുടെ താല്പര്യങ്ങള് നടപ്പിലാക്കുന്നതിനും സൈനിക വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുമാണ് ചൈന പുതിയ നീക്കങ്ങള്‍ നടത്തുന്നതെന്ന് യു.എസ് ആരോപിച്ചു.
യു.എസ് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ചൈനയുടെ നീക്കങ്ങള്‍ അപകടരമാണെന്ന് യു.എസ് സൂചിപ്പിച്ചത്. ജിബൂത്തിയില്‍ സൈനിക ബേസ് സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമം മേഖല പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ്. മറ്റു വിദേശ രാജ്യങ്ങളില്‍ ഘട്ടം ഘട്ടമായി സൈനിക ക്യാംപുകള്‍ കൊണ്ടുവരും. സമുദ്ര മേഖലകളടക്കം കൈയടക്കി എതിരാളികളെ ഭീഷണിപ്പെടുത്തുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. പാകിസ്താന് സൈനിക കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ സഹായങ്ങളും ചൈനയ്ക്ക് നല്‍കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി. യു.എസിന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷവിമര്‍ശനവുമായി ചൈന രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."