മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് ബൈക്ക് സ്റ്റാന്‍ഡാവുന്നു
മണ്ണാര്‍ക്കാട്: ബസ് ബേകളില്‍ ബസുകള്‍ നിര്‍ത്തുന്നില്ല. ബേകള്‍ ബൈക്കുകള്‍ കയ്യടക്കുന്നു. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിനുളളില്‍ ബസ് സ്റ്റാന്‍ഡിലെ ബസ് ബേകളില്‍ നിര്‍ത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് കാലങ്ങളായി നടക്കുന്നില്ല. ബസുകള്‍ ബേകളില്‍ നിര്‍ത്താതെ പുറത്ത് നിര്‍ത്തുന്നത് കാരണം തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ഏറെ ദുരിതമാണ്.
പല ബസുകളും നിര്‍ത്തിയിടുന്ന സ്ഥാനങ്ങള്‍ മാറി മാറി മുന്നോട്ട് നിര്‍ത്തുന്നത് പതിവാണ്. അനിയന്ത്രിത ബസ് പാര്‍ക്കിങ് അപകട മരണങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്. ഈയിടെ ഒരാളുടെ കാലിലൂടെ ബസ് കയറിയിറങ്ങിയതും ബസ് സ്റ്റാന്‍ഡിലെ അശാസ്ത്രീയമായ പാര്‍ക്കിങിന്റെ കാരണത്താലായിരുന്നു. ഇത് ഒരു വാഹനത്തിന് പോലും ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങി പോവുന്നതിന് ഏറെ പ്രയാസം നേരിടുന്നതും പതിവ് കാഴ്ചയാണ്. ഇത് പലപ്പോഴും ബസ് ജീവനക്കാര്‍ തമ്മിലുളള വാക്കേറ്റങ്ങള്‍ക്കിടയാക്കാറുമുണ്ട്.
സ്റ്റാന്‍ഡില്‍ ഇങ്ങനെ അനുഭവപ്പെടുന്ന തിരക്ക് കോഴിക്കോട് - പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ - ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് സമയ നഷ്ടത്തിനിടയാക്കുന്നതായും പരാതിയുണ്ട്. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഗതാഗതക്കുരുക്ക് ചിലസമയത്ത് ഒന്നിലധികം പൊലിസുകാരാണ് നിയന്ത്രിക്കാറുളളത്. എന്നാല്‍ ബസ് സ്റ്റാന്‍ഡിനകത്തെ അശാസ്ത്രീയമായ ബസ് പാര്‍ക്കിങ് പൊലിസുകാരും കണ്ണടക്കുകയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡിില്‍ തന്നെ രണ്ട് വശങ്ങളില്‍ നിര്‍ത്തുന്ന തരത്തിലുളള ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. സ്റ്റാന്‍ഡില്‍ ഒരു ഭാഗത്ത് മാത്രമായി ഓട്ടോസ്റ്റാന്‍ഡ് ക്രമീകരിക്കണമെന്നാവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."