HOME
DETAILS
MAL
വിദ്യാലയങ്ങളുടെ വികസനത്തിന് ജനപ്രതിനിധികളുടെ കൂട്ടായ്മ അനിവാര്യം: വി.ടി.ബല്‍റാം എം.എല്‍.എ
backup
August 02 2016 | 19:08 PM
തൃത്താല: തൃത്താല നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ സമഗ്രമായ മാറ്റത്തിനാണ് സ്മൈല്‍ തൃത്താലയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി ത്രിതലപഞ്ചായത്തുകള്‍ അടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും അഡ്വ.വി.ടി.ബല്‍റാം എം.എല്‍.എ.പറഞ്ഞു. ആസ്തി വികസനഫണ്ടില്‍നിന്നും വട്ടേനാട് ജി.എല്‍.പി സ്കൂളിന് അനുവദിച്ച രാജീവ് ഗാന്ധി സ്മാര്‍ട്ട് ക്ലാസ്റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് വി. സുജാതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.കെ. വിജയന്, കോയക്കുട്ടി, എ.ഇ.ഒ. കെ.വി വേണുഗോപാലന്‍ , ദാസ് പടിക്കല്‍, എം. പദീപ്, കെ. ഗിരീഷ് പ്രസംഗിച്ചു.
കെ. മരളീധരന്‍, പി. വിനോദ് കുമാര്‍ പരിശീലനത്തിനു നേതൃത്വം നല്കി. ഹെഡ്മാസ്റ്റര് എം.വി. രാജന് സ്വാഗതവും, വി.പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."