ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ
വിരാട് കോഹ്ലി 51
ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയിലാണ്. 350 റണ്‍സിന് മുകള്‍ ഇന്ത്യ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ട@ാമിന്നിങ്സില് മൂന്നിന് 185 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. 260 റണ്‍സിന്റെ മികച്ച ലീഡും മൂന്നാം ദിനം ഇന്ത്യയുറപ്പിച്ചിരുന്നു. വന്‍ ലീഡ് പിടിച്ചെടുത്ത് വിന്‍ഡീസിന് അപ്രാപ്യമായ വിജയലക്ഷ്യം നല്‍കാനായിരിക്കും ഇനി വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ശ്രമം.
ഒന്നാമിന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന അജിങ്ക്യ രഹാനെ രണ്ടണ്ടാമിന്നിങ്സിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 297നു മറുപടിയായി വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിങ്സ് 222 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്കു 75 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ് ലഭിച്ചു. നാലാം ദിനം ശ്രദ്ധയോടെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വീശിയത്. കെ.എല്‍ രാഹുല്‍ 38 റണ്‍സുമായി പുറത്തായി. തുടര്‍ന്ന് മായങ്ക് അഗര്‍വാളും പൂജാരയും ഇന്ത്യയെ നയിച്ചെങ്കിലും ഈ കൂട്ടുകെട്ട് അധികം നീണ്ടില്ല. 43 പന്തില്‍ 16 റണ്‍സുമായി മായങ്കും 53 പന്തില്‍ 25 റണ്‍സുമായി പൂജാരയും മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്ലി അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രദ്ധയോടെ കളിച്ച ക്യാപ്റ്റന്‍ 113 പന്തില്‍ 51 റണ്‍സ് നേടിയാണ് ഇന്നിങ്സ് മതിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."