പലകപാണ്ടി കനാലില്‍ മണ്ണിടിച്ചില്‍ വ്യാപകം
പുതുനഗരം: പലകപാണ്ടി കനാലില്‍ വ്യാപകമായ മണ്ണിടിച്ചില്‍. നാലുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ അവസാന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായിട്ടുള്ളത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതിനാല്‍ കനാലിനു മുകളില്‍ 200 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ച് അടച്ചിടുന്നു.
എന്നാല്‍ ഇതിനു തൊട്ടടുത്ത പ്രദേശങ്ങളിലാണ് ഇപ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. മറ്റു പ്രദേശങ്ങളില്‍ മണ്ണിടിച്ചലുണ്ടായതിനാല് പലകപാണ്ടി കനാലിലൂടെ മറുവശത്തേക്ക് കടക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. കനാലില്‍നിന്ന് 25 അടി ഉയരമുള്ള മണ്‍തിട്ടകള്‍ ആണ് തകര്‍ന്നടിഞ്ഞത്.
മണ്‍തിട്ടകള്‍ തകര്‍ന്നതിനാല്‍ നിരവധി തെങ്ങുകളും നശിച്ചിട്ടുണ്ട്. കനാലില്‍നിന്ന് ചുള്ളിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടിട്ടുണ്ട്. തടസം നീക്കണമെങ്കില്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. മഴ ശക്തമാവുകയാണെങ്കില്‍ വീണ്ടും മണ്ണിടിച്ചല്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ ഉടന്‍ കനാല്‍ പ്രദേശം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വര്‍ധിക്കാതെ പലകപാണ്ടി കനാലിനെ സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."