HOME
DETAILS
MAL
ഹിസ്റ്ററി പരീക്ഷക്ക് ഇക്കണോമിക്സിന്റെ ചോദ്യപേപ്പര്‍, ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
backup
August 26 2019 | 10:08 AM
ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്.
ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്കി പരീക്ഷ നടത്തി.ഇടുക്കിയിലെ എട്ട് സ്കൂളുകളിലാണ് ചോദ്യപ്പേപ്പര്‍ കെട്ടുകളിലാണ് ചോദ്യപേപ്പര്‍ മാറിയത്. പിന്നീട് അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ട ഹിസ്റ്ററി ചോദ്യപ്പേപ്പര്‍ സംഘടിപ്പിച്ച ശേഷമാണ് പരീക്ഷ പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."