HOME
DETAILS
MAL
ശബരിമലയില്‍ സ്ത്രീകളെ വീണ്ടും തടഞ്ഞു
backup
October 21 2018 | 05:10 AM
തെലുങ്കാനയില്‍ നിന്നും വന്ന രണ്ടു സത്രീകളെ ഇന്നു വീണ്ടും ശബരിമലയില്‍ തടഞ്ഞു. മുന്നംഗ കുടുംബത്തിലെ രണ്ടു സത്രീകളെയാണ് കാനന പാതയില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞത്.
ഇതിനെ തുടന്ന് ഇവര്‍ മടങ്ങുകയും ചെയ്തു. സുപ്രീം കോടതി വിധിയും കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങളും അറിയാതെയാണ് ഇവര്‍ ശബരിമലയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു വന്നപ്പോള്‍ ശബരി മലയിലേക്കും വരികയായിരുന്നു. ഇവിടത്തെ ആചാരങ്ങളെ കുറിച്ചൊന്നും അവര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും തെലുങ്കു ഭാഷ മാത്രമേ അറിയുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവരെ മല കയറാന്‍ സഹായിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയെങ്കിലും ഇവര്‍ പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."