മൂടാടി ഇനി സമ്പൂര്‍ണ ഹോം ഷോപ്പ് പഞ്ചായത്ത്
നന്തിബസാര്‍: കോഴിക്കോടിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഹോം ഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂടാടിയെ സമ്പൂര്‍ണ ഹോംഷോപ്പ് പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രാദേശികമായി നിര്‍മിക്കുന്ന കുടുംബശ്രീ ഉല്പന്നങ്ങള്ക്ക് സുസ്ഥിരമായ പ്രാദേശിക വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള സ്ഥിരം സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതി. സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ മൂടാടി പഞ്ചായത്തിലെ 18 വാര്‍ഡിലും ഹോം ഷോപ്പ് ഓണര്‍മാരെ നിയമിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.
പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ പട്ടേരി ആദ്യ വില്പന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി.സി കവിത മുഖ്യപ്രഭാഷണം നടത്തി. പി.എം ഗിരീഷന് പദ്ധതി വിശദീകരിച്ചു. ഹോം ഷോപ്പ് സി.ഇ.ഒ ഖാദര്‍ വെള്ളിയൂര്‍ ക്ലാസെടുത്തു. ഹര്‍ഷലത, സി കെ ശ്രീകുമാര്‍, ശ്രീലത, പ്രവീണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."