HOME
DETAILS
MAL
സംഘര്‍ഷ മേഖലകളില്‍ വ്യാപക റെയ്ഡ്
backup
June 08 2017 | 19:06 PM
തലശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം അരങ്ങേറിയ നങ്ങാറത്ത്പീടിക, പാറാല്‍ മേഖലകളില്‍ പൊലിസ് വ്യാപകമായ റെയ്ഡ് നടത്തി.
ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയാണ് ആയുധങ്ങള്‍ക്കും ബോംബിനും വേണ്ടി റെയ്ഡ് നടത്തിയത.് റെയ്ഡില്‍ പ്രത്യേകിച്ചൊന്നും കണ്ടെടുക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ന്യൂമാഹി പൊലിസ് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസ് തലശ്ശേരി പൊലിസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബി.ജെ.പി പ്രവര്ത്തകന് ടെമ്പിള്‍ഗേറ്റിലെ വിനോദിന്റെ വീടിനു നേരെ നടന്ന ആക്രമണം സാമൂഹ്യദ്രോഹികള്‍ നടത്തിയതാണെന്ന് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അക്രമ സംഭവങ്ങളിലുള്‍പ്പെട്ട പ്രതികളെ കണ്ടെത്താനും തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ പൊലിസ് റെയ്ഡ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."