ഗര്‍ഭസ്ഥ ശിശുവിന്റ ഭ്രൂണം ക്ലോസെറ്റില്‍ നിന്നു കണ്ടെടുത്തു
മാനന്തവാടി: ഗര്‍ഭസ്ഥ ശിശുവിന്റ ഭ്രൂണം ക്ലോസെറ്റില്‍ നിന്നും കണ്ടെടുത്തു.
നേരത്തെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതി പ്രസവിച്ചതായി കണ്ടെത്തുകയും ജന്മം നല്കിയ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഡോക്ടര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ ഭ്രൂണം ക്ലോസറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.
കാട്ടിക്കുളത്താണ് സംഭവം. കാട്ടിക്കുളത്ത് വാടകക്ക് താമസിക്കുന്ന 37കാരിയാണ് കഴിഞ്ഞ 17ന് രക്തസ്രാവത്തെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് യുവതി പ്രസവിച്ചതായി കണ്ടെത്തുകയായിരുന്നു. യുവതി ജന്മം നല്കിയ കുട്ടിയെ കാണ്മാനില്ലെന്ന് കാണിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് നല്കി. ഇതേ തുടര്‍ന്ന് തിരുനെല്ലി പൊലിസ് ഇന്നലെ നടത്തിയ പരിശോധനയിലാണ് നാല് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയത്.
മാനന്തവാടി തഹസില്‍ദാര്‍, തിരുനെല്ലി എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി ഭ്രൂണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനക്കായി അയച്ചു. യുവതി ഇപ്പോഴും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനനം മറച്ചുവച്ചതിനും ഭ്രൂണഹത്യക്കുമെതിരേ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."