പാട്യത്ത് ടിപ്പര്‍ലോറി കനാലിലേക്ക് മറിഞ്ഞു
കൂത്തുപറമ്പ്: പാട്യം കൊട്ടയോടിയില്‍ ടിപ്പര്‍ ലോറി കനാലിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ എട്ടേകാലിനാണ് സംഭവം. കുറ്റ്യാടിയില്‍ നിന്നു ചെറുപുഴയിലേക്ക് റോഡ് ടാറിങിനുള്ള മെറ്റലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
എതിരേ വരികയായിരുന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി കനാലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ലോറി റോഡിലേക്ക് കയറ്റാനായത്.
കൊട്ടയോടി ടൗണില്‍ കള്‍വര്‍ട്ട് നിര്‍മാണം നടക്കുന്നതിനാല്‍ പാനൂര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ പാട്യം കെ.എസ്.ഇ.ബി ഓഫിസിനു മുന്പിലൂടെയുള്ള കനാല്‍ റോഡ് വഴിയായിരുന്നു ഓട്ടച്ചിമാക്കൂലിലൂടെ വഴിതിരിച്ചു വിട്ടുകൊണ്ടിരുന്നത്. ഈ റോഡിന് വേണ്ടത്ര വീതിയില്ലാത്തതാണ് അപകടത്തിനു കാരണം. റോഡിന്റെ അരിക് പലയിടത്തും ഇടിഞ്ഞ അവസ്ഥയിലാണ്. ഏതാനും ദിവസം മുന്‍പ് ഈ റോഡില്‍ ഒരു ചരക്കു ലോറിയും മറിഞ്ഞിരുന്നു. എത്രയും പെട്ടെന്ന് കള്‍വര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗത നിയന്ത്രണം പിന്‍വലിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."