കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രാകാശ് ജാവേദ്കര്‍ക്ക് കനത്ത പൊലിസ് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം. ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ അതിക്രമിച്ച് കയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയരാനിടയുണ്ടെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ കാസര്‍കോട് ഉണ്ടായിരുന്ന കേന്ദ്രമന്ത്രിക്കെതിരേ ഡി.വൈ.എഫ്.ഐ പ്രതിഷേധം ഉയര്‍ന്നിരുന്നു. താണ സാധു കല്യാണ മണ്ഡപത്തിലാണ് പ്രകാശ് ജാവ്‌ദേകറുടെ ആദ്യപരിപാടി. രാവിലെ 10ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന് പഴുതടച്ച സുരക്ഷയാണ് പൊലിസ് ഒരുക്കുക. ഉച്ചയ്ക്ക് ഒന്നിനു പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് വടക്കിനി ഇല്ലം കോളനിയില്‍ കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണം. എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് രാജ്യത്തെ കോളനികളില്‍ മന്ത്രിമാര്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്. തുടര്‍ന്ന് 2.30ന് പാനൂര്‍ മാക്കൂല്‍പീടികയില്‍ കെ.ടി ജയകൃഷ്ണന്‍ സ്മൃതി മന്ദിരം ഉദ്ഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."