HOME
DETAILS
MAL
യുവാവിനെതിരേ അക്രമം: ഡി.വൈ.എഫ്.ഐ നേതാവുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ്
backup
June 08 2017 | 20:06 PM
കുമ്പള: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒരു വീട്ടിലേക്ക് കല്ലെറിഞ്ഞു എന്നാരോപിച്ച് ലീഗ് അനുഭാവിയായ യുവാവിനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റടക്കം മൂന്നു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ആരിക്കാടി കുന്നിലിലെ നിസാറിന്റെ (33) പരാതിയില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് സി.എ സുബൈര്‍, സിദ്ദീഖ് എന്ന ലോഗി സിദ്ദീഖ്, ജാഫര്‍ എന്നിവര്‍ക്കെതിരേയാണ് കുമ്പള പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുമ്പളയില്‍ തടഞ്ഞു വച്ച് ഇവര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."