HOME
DETAILS
MAL
യു.എ.ഇയില്‍ പുതിയ വിസാ നിയമം പ്രാബല്യത്തില്‍
backup
October 21 2018 | 14:10 PM
#ആഷിർ മതിലകം
അബുദാബി: യു.എ.ഇയില്‍ പുതിയ വിസാ നിയമം പ്രാബല്യത്തില്‍ വന്നു. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനിമുതല്‍ രാജ്യം വിടാതെ വിസ മാറാമെന്നതാണ് പുതിയ വിസ നിയമത്തിലെ പ്രത്യകത. സന്ദര്‍ശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ പുതുക്കാനോ സാധിക്കും. ഇത് ജോലി തേടി യു.എ.ഇ യില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമാകും.
യു.എ.ഇയിലെ പഴയ വിസാ നിയമം അനുസരിച്ച് പുതിയ വിസക്ക് അപേക്ഷിക്കണമെങ്കില്‍ നിലവില്‍ വിസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യത്തിന് പുറത്ത് പോകണം. പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വിസ മാറാവുന്നതാണ്. വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാന്‍ സാധിക്കും.
സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്‌കാരമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യൂനിവേഴ്‌സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസാ കാലാവധിയും നീട്ടിനല്‍കും. യു.എ.ഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."