ഡബിള്‍ ഹാപ്പി
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കു ആധികാരിക വിജയം. വിന്‍ഡീസ് നല്‍കിയ 322 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നാണ് ആദ്യ ഏകദിനത്തില്‍ മിന്നുന്ന ജയം സ്വന്തമാക്കിയത്. എട്ടു വിക്കറ്റിനാണ് കരീബിയന്‍സിനെ കോലിപ്പട കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 322 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ 47 പന്തുകള്‍ ശേഷിക്കെ രണ്ടണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തില്‍ കുതിച്ചെത്തി. 42.1 ഓവറില്‍ രണ്ടണ്ടു വിക്കറ്റിനാണ് ഇന്ത്യ 326 റണ്‍സ് നേടിയത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും (140) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (152*) മിന്നുന്ന സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യക്ക് വിന്‍ഡീസിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടക്കാനായത്. 117 പന്തില്‍ 15 ബൗണ്ടണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ജയം പൂര്‍ത്തിയാക്കുമ്പോള്‍ രോഹിത്തിനൊപ്പം 22 റണ്‍സുമായി അമ്പാട്ടി റായുഡു പുറത്താവാതെ നിന്നു. ശിഖര്‍ ധവാന്‍ നാലു റണ്‍സിന് പുറത്തായത് മാത്രമാണ് ഇന്ത്യക്ക് അല്‍പം തിരിച്ചടിയായത്. രണ്ടണ്ടാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുണ്ടണ്ടാക്കി രോഹിത്തും കോഹ്‌ലിയും ഇന്ത്യയെ ജയത്തിലേക്കു നയിക്കുകയായിരുന്നു. 107 പന്തുകളില്‍ നിന്ന് 21 ബൗണ്ടണ്ടറികളും രണ്ടണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. കോഹ്‌ലിയുടെ 36ാമത് ഏകദിന സെഞ്ചുറി നേട്ടം കൂടിയാണിത്. രോഹിത് തന്റെ കരിയറിലെ 20-ാം സെഞ്ചുറിയും സ്വന്തമാക്കി.
246 റണ്‍സാണ് രണ്ടണ്ടാം വിക്കറ്റില്‍ കോലിയും രോഹിത്തും ചേര്‍ന്നു നേടിയത്. സ്വന്തം നാട്ടില്‍ റണ്‍ചേസില്‍ രണ്ടണ്ടാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് കൂടിയാണിത്. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വലിയ ആഘാതം നല്‍കിയായിരുന്നു വിന്‍ഡീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്മിറിന്റെ (106) സെഞ്ചുറിയാണ് വിന്‍ഡീസിന് കരുത്തായത്. 78 പന്തുകളില്‍ ആറു വീതം ബൗണ്ടണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതാണ് ഹെറ്റ്മിറിന്റെ ഇന്നിങ്‌സ്. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. കിറോണ്‍ പവലാണ് (51) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.
39 പന്തുകളില്‍ ആറു ബൗണ്ടണ്ടറികളും രണ്ടണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പവലിന്റെ ഇന്നിങ്‌സ്. ചന്ദര്‍പോള്‍ ഹേംരാജ് (9), ഷെയ് ഹോപ്പ് (32), മര്‍ലോണ്‍ സാമുവല്‍സ് (0), റോവ്‌മെന്‍ പവെല്‍ (22), ജാസണ്‍ ഹോള്‍ഡര്‍ (38), ആഷ്‌ലി നഴ്‌സ് (2) എന്നിവരാണ് പുറത്തായ താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ബൗളിങിന്റെ നെടും തൂണായത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ടണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഖലീല്‍ അഹമ്മദിന് ഒരു വിക്കറ്റ് ലഭിച്ചു.
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. നേരത്തേ ടി20യിലും ടെസ്റ്റിലും താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ് ഏകദിന ക്യാപ് പന്തിന് കൈമാറിയത്. ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പന്തിനെ വിക്കറ്റ് കീപ്പറായല്ല മറിച്ച് ബാറ്റ്‌സ്മാനായാണ് ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഏകദിനം 24ന് വിശാഖപട്ടണത്ത് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."