യമനില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി സഊദിയും യു.എ.ഇയും
റിയാദ്: യമനില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനിടെ സമാധാനശ്രമങ്ങളുടെ ഭാഗമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സഊദിയും യു.എ.ഇയും രംഗത്ത്. യമനിലെ വിമതരായ ഹൂതികള്‍ ഒരു ഭാഗത്ത് പിടിമുറുക്കുമ്പോള്‍ മറു ഭാഗത്ത് വിഭജനവാദികളും ശക്തിയോടെ ഉയര്ത്തെഴുന്നേല്ക്കുന്നത് കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടണ്ടാകുമെന്ന സ്ഥിതിയിലാണ് യമന്‍ ഇപ്പോള്‍. ഇതേ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ആവശ്യവുമായി യമനില്‍ സൈനിക നടപടികള്‍ തുടരുന്ന സഊദിയും യു.എ.ഇയും രംഗത്തെത്തിയത്. യമന്‍ തലസ്ഥാനമായ സന്‍ആ ഇറാന് പിന്തുണയുള്ള ഹൂതികളുടെ കീഴിലായിലായിരിക്കെയാണ് അപ്രതീക്ഷിതമായി യമന്‍ ഭരണകൂടത്തിന്റെ ആസ്ഥാനമായ ഏദന്‍ തെക്കന്‍ വിഭജനവാദികളും പിടിച്ചെടുത്തത്. ഇതോടെ സഊദി പിന്തുണയുള്ള ഭരണകൂടത്തിന്റെ നില പരുങ്ങലിലായി.
ഹൂതികള്‍ക്കെതിരെ നാലര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യുദ്ധമാരംഭിച്ചത്. ഇതിനിടെയാണ് വിഭജനവാദികള്‍ ശക്തമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."