നഗരസഭ അധികൃതരുടെ അവഗണന; 80 കാരി മിസ്‌രിയക്ക് കോണ്‍ഗ്രസ് വീട് നിര്‍മിച്ച് നല്‍കും
വടക്കാഞ്ചേരി: നഗരസഭയിലെ പരുത്തിപ്ര സ്വദേശി മിസ്‌രിയക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും, കൗണ്‍സിലര്‍മാരും രംഗത്ത്.
നഗരസഭ അധികൃതരുടെ ദുഷ്‌ചെയ്തികള്‍ മൂലം വീട് നിര്‍മാണത്തിന് ധനസഹായം മുടങ്ങി കിടക്കുന്ന കുടുംബത്തിന് റമദാന്‍ സമ്മാനമായി വീട് പൂര്‍ത്തിയാക്കി നല്‍കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.അജിത് കുമാര്‍ അറിയിച്ചു. ഇതിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയുടെ ഒന്നാം ഗഡു മിസ്‌രിയക്ക് കൈമാറി.
നഗരസഭ കൗണ്‍സിലര്‍ ബുഷറ റഷീദിന്റെ ഭര്‍തൃമാതാവാണ് മിസ്‌രിയ.രണ്ട് വര്‍ഷം മുമ്പ് അന്നത്തെ വടക്കാഞ്ചേരി പഞ്ചായത്ത് ഭരണസമിതിയാണ് ഈ നിര്‍ധന കുടുംബത്തിന് വീട് വെക്കാന്‍ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. ഒന്നാം ഗഡു തുക മിസ്‌രിയക്ക്് നല്‍കുകയും ചെയ്തു.
പഞ്ചായത്ത് നഗരസഭയാവുകയും, ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുകയും ചെയ്തതോടെ തുടര്‍ന്നുള്ള ഗഡുക്കള്‍ നല്‍കുന്നത്. ഇടത് ഭരണ സമിതി തടയുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പീഡന കേസില്‍ ഉള്‍പ്പെട്ട ഭരണപക്ഷ കൗണ്‍സിലര്‍ക്കെതിരെ പ്രക്ഷോഭം നടത്തിയതാണ് തുക തടഞ്ഞ് വെക്കുന്നതിന് കാരണമെന്നും കോണ്‍ഗ്രസ് പരാതിപ്പെടുന്നു തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇതിനകം തന്നെ വിവിധ തലങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്രാ മസേവകന്‍ ചെക്കില്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒപ്പിടാന്‍ തയ്യാറാകാത്തത് മൂലമാണ് തുക ലഭിക്കാത്തതെന്നും കോണ്‍ ഗ്രസ് ആരോപിക്കുന്നു.
വീട് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും തുക ലഭിക്കുന്നതിന് നിയമ പോരാട്ടം പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കെ.അജിത്കുമാറില്‍ നിന്ന് മിസ്‌രിയ തുക ഏറ്റുവാങ്ങി. പി.വി നാരായണസ്വാമി, എ.എസ് ഹംസ, ടി.വി സണ്ണി, സിന്ധു സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."