HOME
DETAILS

റമദാന്‍: നാം ലക്ഷ്യം മറക്കുന്നുവൊ

  
backup
June 08 2017 | 23:06 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d

പവിത്രമായ റമദാന്റെ വിലപ്പെട്ട ഓരോ ദിനരാത്രങ്ങളും നമ്മില്‍നിന്ന് കടന്നുപോകുമ്പോള്‍ അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് തന്നെയാണൊ വ്രതാനുഷ്ടാനം നടക്കുന്നതെന്ന ആത്മപരിശോധന നടത്താന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. ത്യാഗമനസ്ഥിതിയോടു കൂടെയാകുമ്പോള്‍ മാത്രമേ ആരാധനകളുടെ അന്തഃസത്ത നേടാനാവൂ. സമയവും സമ്പത്തും ഒരു മുസല്‍മാനെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ടതാണല്ലൊ. അതുരണ്ടും സ്വേഷ്ടപ്രകാരമല്ല അല്ലാഹുവിന്റെ ലോകനാഥനായ അല്ലാഹുവിന്റെ ഇഷ്ടത്തിനനുസരിച്ച് ചെലവഴിക്കാനേ വിശ്വാസിക്ക് അധികാരമുള്ളൂ. മാത്രമല്ല മനുഷ്യന്റെ കഷ്ടപ്പാടുകള്‍ അറിയാനും അതിനു പരിഹാരം ഉണ്ടാക്കുന്നതിലേക്ക് വിശ്വാസികളെ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് പരിശുദ്ധ റമദാന്‍ അല്ലാഹു നമുക്ക് കനിഞ്ഞേകിയത്. അതായത്, അപരന്റെ വിഷമങ്ങള്‍ അറിയുന്ന ഒരു മനസുണ്ടാക്കുകയെന്നതാണ് നോമ്പുകൊണ്ട് അല്ലാഹു ലക്ഷ്യമാക്കുന്ന നിരവധി കാര്യങ്ങളിലൊന്ന്. അതിനു അല്ലാഹു തആല നല്‍കിയ അനുഗ്രങ്ങള്‍ അവന്റെ പ്രീതിയില്‍ തന്നെ ചെലവഴിക്കണമെന്നും അത്തരത്തിലുള്ളവര്‍ക്കു മാത്രമേ ഉന്നതവിജയം നേടാനാകൂ എന്നും പരിശുദ്ധ ഖുര്‍ആന്‍ നമുക്കു നല്‍കുന്ന സന്ദേശം ഒരിക്കലും വിശ്വാസി വിസ്മരിച്ചുകൂട. 

ഇത്തരത്തിലുള്ള വിലപ്പെട്ട പാഠങ്ങള്‍ നാം ഉള്‍ക്കൊണ്ട് ഒരു പുതിയ ഉത്തമ ജീവിതത്തിലേക്കുള്ള ഉയര്‍ത്തെഴുനേല്‍പ്പ് നടത്താന്‍ ഈ റമദാനോടെ നമുക്ക് സാധ്യമാകണം. ഏതു നിമിഷം മരണം സംഭവിച്ചാലും നമ്മെ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്ന അവസ്ഥ എത്രമേല്‍ സന്തോഷകരമാണ് ?. അതിനു സാധിക്കുന്ന വിശ്വാസിയല്ലേ യഥാര്‍ത്ഥ ബുദ്ധിമാന്‍ ?. പുണ്യമാസം അതിനുള്ള സാഹചര്യമൊരുക്കുന്നതാവണം. തിരുനബി (സ) പറഞ്ഞു. 'മുന്‍ഗാമികളായ ഒരു പ്രവാചകരുടെ സമൂഹത്തിനും ലഭിക്കാത്ത അഞ്ചുകാര്യങ്ങള്‍ എന്റെ സമൂഹത്തിന് കാരുണ്യവാനായ അല്ലാഹു നല്‍കി. റമദാന്റെ ഒന്നാമത്തെ രാത്രി അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹവര്‍ഷം നടത്തും. അതില്‍ ഉള്‍പ്പെട്ടാല്‍ ഒരു കാലത്തും അവന്‍ ശിക്ഷിക്കപ്പെടുകയില്ല,
നോമ്പുകാരന്റെ വായയുടെ ഗന്ധം കസ്തൂരിയേക്കാളും സൗരഭ്യമാണ്. എല്ലാ രാത്രിയിലും നോമ്പുകാര്‍ക്കുവേണ്ടി മലക്കുകള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. അവര്‍ക്കുവേണ്ടി സ്വര്‍ഗം അലങ്കരിക്കാന്‍ അല്ലാഹു കല്‍പിക്കും. അവസാനദിനമായാല്‍ അവര്‍ക്ക് തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യും.' (ബൈഹഖി-ശുഅ്ബുല്‍ ഈമാന്‍ 360). ഇത്തരമൊരു സൗഭാഗ്യം അതിനു അര്‍ഹതപ്പെട്ടവര്‍ക്കല്ലാതെ എങ്ങനെ ലഭിക്കും ?. അതിനാല്‍ ശേഷിക്കുന്ന വിശുദ്ധ രാവുകളില്‍ കര്‍മങ്ങളില്‍ മുഴുകി യജമാനന്റൈ തൃപ്തി കരഗതമാക്കുവാന്‍ ഒരോ വിശ്വാസിയും തയ്യാറാവണം. ജീവിതം സേവനമാക്കുക. സര്‍വ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീന്‍.

(സമസ്ത മുബല്ലിഅ് ആണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  a day ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago