സ്വസ്ഥം വടകര: മുല്ലപ്പള്ളിയുടെ ഉപവാസം ഇന്ന്
വടകര: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വടകര കോട്ടപ്പറമ്പില്‍ 'സ്വസ്ഥം വടകര' ഉപവാസം നടത്തും.
രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ നടക്കുന്ന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. സമാപന സമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. ബെന്നി ബെഹനാന്‍ മുഖ്യാതിഥിയാകും.
ഇരുട്ടിന്റെ മറവില്‍ പരസ്പരം അക്രമം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഭരിക്കുന്ന പാര്‍ട്ടി തന്നെ അക്രമത്തിന് നേതൃത്വം നല്‍കുകയാണെന്നും ടി. സിദ്ദീഖ് കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, കെ.പി കരുണന്‍, കാവില്‍ രാധാകൃഷ്ണന്‍, ടി.വി സുധീര്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."