വിശ്വാസികള്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി മുട്ടുകുത്തും: കെ. മുരളീധരന്‍ എം.എല്‍.എ
കോഴിക്കോട്: ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ട മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ വിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു കെ. മുരളീധരന്‍ എം.എല്‍.എ. സുഭാഷ് നെഹ്‌റു ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അളകാപുരിയില്‍ നടന്ന കേരള ഗാന്ധി കെ. കേളപ്പജി അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരൊക്കെ പ്രതിഷേധിച്ചാലും വിലകൊടുത്ത് വാങ്ങിയ വിധിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകില്ല. നവകേരളം പടുത്തുയര്‍ത്തണം എന്നുപറയുന്ന സര്‍ക്കാര്‍ ഇപ്പോഴുള്ള കേരളത്തില്‍ തീവയ്ക്കുകയാണ്. ഈ സ്ഥിതി മുന്നോട്ടു പോയാല്‍ വിശ്വാസികള്‍ക്കു മുന്നില്‍ മുഖ്യമന്ത്രി മുട്ടുകുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.ചടങ്ങില്‍ കെ. കേളപ്പജി അവാര്‍ഡ് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനു കെ. മുരളീധരന്‍ സമര്‍പ്പിച്ചു. സുഭാഷ് നെഹ്‌റു ട്രസ്റ്റ് രക്ഷാധികാരി എം.വി കുഞ്ഞാമു പൊന്നാടയണിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.സിദ്ദീഖ് പ്രശസ്തി പത്രം കൈമാറി. മുന്‍മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ പി. ശങ്കരന്‍ അനുസ്മരണ പ്രഭാഷം നടത്തി.ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.വി ബാബുരാജ് അധ്യക്ഷനായി. കേരളാ കോഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ പൂതക്കുഴി, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പ്രവീണ്‍കുമാര്‍, സി.എം.പി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി മാസ്റ്റര്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എം. രാജന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, ഇ.വി ഉസ്മാന്‍ കോയ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ ലക്ഷ്മിദാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി പി. അനില്‍ ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."