HOME
DETAILS
MAL
യൂറോപ്പില്‍ പോയി ബീഫ് തിന്നുന്ന മോദി ഗോ സംരക്ഷണം പറയുന്നു: വി.എസ്
backup
June 09 2017 | 02:06 AM
തിരുവനന്തപുരം: യൂറോപ്യന്‍ രാജ്യങ്ങളില്‍ പോയി ബീഫ് തിന്നുന്ന മോദി ഇവിടെ ഗോസംരക്ഷണം പറയുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ ഗോമാതാവിനും കാളപ്പിതാവിനും വേണ്ടിയാണ് അറവിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. അദാനിയെയും അംബാനിയെയും പോലെയുള്ളവര്‍ മാത്രം കാലിച്ചന്തയും മാട്ടിറച്ചിക്കച്ചവടവും നടത്തിയാല്‍ മതിയെന്നാണ് ഇതിന്റെ പിന്നിലെ താല്‍പര്യം. കേന്ദ്ര സര്‍ക്കാര്‍ വിപണിയില്‍ വര്‍ഗീയത കലര്‍ത്തുകയാണ്.
പശുപരിപാലനത്തിന്റെ ബാലപാഠം അറിയാത്തവരാണ് ഈ വ്യവസ്ഥയുണ്ടാക്കിയത്. പുതിയ സാഹചര്യത്തില്‍ സഹകരണ മേഖലയില്‍ കാലിച്ചന്തകളും അറവുശാലകളും തുടങ്ങുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."