നടപ്പാതയിലെ കൈയേറ്റം പൊളിച്ചുനീക്കി
മേപ്പാടി: നടപ്പാത കൈയേറി കച്ചവടം നടത്തിവന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ കോസ്മൊ പോളിറ്റന്‍ ക്ലബ്ബിന് മുന്‍വശത്തെ പത്തോളം പെട്ടി കടകളാണ് പൊളിച്ചു നീക്കിയത്. ഗ്രാമപഞ്ചായത്ത് നല്കിയ നോട്ടീസ് അവഗണിച്ചതോടെയായിരുന്നു നടപടി. രണ്ടാഴ്ച്ച മുമ്പാണ് നടപ്പാതയിലെ പെട്ടി കടകള്‍ എടുത്തു മാറ്റണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ പെട്ടി കടകള്‍ നീക്കം ചെയ്യാന്‍ കച്ചവടക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലിസ് സംരക്ഷണയില്‍ ജെ.സി.ബി ഉപയോഗിച്ചാണ് പെട്ടി കടകള്‍ നീക്കം ചെയ്തത്.
വ്യാപാരി സംഘടനയുടെ താല്‍പ്പര്യമാണ് തങ്ങളെ ഒഴിപ്പിച്ചതിന് പിന്നിലെന്ന് പെട്ടികട ഉടമകള്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി റ്റി.ടി ജോണി, യു.ഡി ക്ലാര്‍ക്ക് ജിയാസ്, പ്രതീപ് എന്നിവര്‍ക്ക് പുറമെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി സധാസമയം ജന തിരക്കുള്ള മേഖലയിലെ കടകളാണ് പൊളിച്ചു നീക്കിയത്. ഒഴിപ്പിക്കപെട്ട കടകളുടെ ഉടമകളിലെ നിര്‍ധനരായവരെ കണ്ടെത്തി രണ്ട് മാസത്തേക്ക് പഴയ മത്സ്യ മാര്‍ക്കറ്റ് കച്ചവടത്തിനായി തുറന്ന് നല്കി ഇവരെ പുനരധി വസിപ്പിക്കുന്നതിന് പഞ്ചായത്ത് മത്സ്യ മാംസ മാര്‍ക്കറ്റിനകത്ത് പത്ത് ലക്ഷം രൂപ ചെലവില്‍ ചെറിയ കടമുറികള്‍ നിര്‍മ്മിച്ചു നല്കാന് പദ്ധതി തയ്യാറാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."