സഹപാഠികളുടെ ഹോസ്റ്റല്‍ ചിത്രങ്ങള്‍ പ്രിന്‍സിപ്പലിന് കൈമാറിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: സഹപാഠികളുടെ ഹോസ്റ്റല്‍ വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകള്‍ പ്രിന്‍സിപ്പലിനയച്ചുകൊടുത്ത വിവരം പുറത്തായതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഭിലാഷിനെ (39) പൊലിസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യക്ക് ശ്രമിച്ച കുട്ടിക്കെതിരേയും കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു. ബി.പിഎഡ് ഇന്റഗ്രേറ്റഡ് വിഭാഗം രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി വാട്‌സ് ആപ്പില്‍ മറ്റ് കുട്ടികളുടെ ഹോസ്റ്റല്‍ മുറിയിലെ ഫോട്ടോകള്‍ പ്രിന്‍സിപ്പലിനു കൈമാറിയെന്നാണ് പരാതിയുയര്‍ന്നത്. ഇത് മറ്റൊരു വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെടുകയും വീട്ടില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ പരാതിയുമായി കോളജിലെത്തുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. ഈ അധ്യയന വര്‍ഷം മുതലാണ് അഭിലാഷ് കോളജിലെ പ്രിന്‍സിപ്പലായി ചുമതലയേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെതിരേ പ്രതിഷേധവും കൈയേറ്റ ശ്രമവുമുണ്ടായി. തുടര്‍ന്ന് നടക്കാവ് എസ്.ഐ എസ്.സജീവിന്റ നേതൃത്വത്തിലുള്ള പൊലിസ് സംഘമെത്തിയാണ് പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."