HOME
DETAILS

ഗ്രാമപഞ്ചായത്ത് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനായി 448 സ്‌പെഷല്‍ തസ്തികകള്‍

  
backup
June 09 2017 | 02:06 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95


കൊണ്ടോട്ടി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ നഗരസഭകളും കോര്‍പറേഷനും രൂപീകരിച്ചതിനെ തുടര്‍ന്ന് ഇല്ലാതായ ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനായി 448 സ്‌പെഷല്‍ തസ്തികകള്‍ സൃഷ്ടിച്ചു.
31 പഞ്ചായത്തുകള്‍ ചേര്‍ത്ത് 28 നഗരസഭകളും 6 ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ത്ത് ഒരു കോര്‍പറേഷനും യു.ഡി.എഫിന്റെ കാലത്ത് രൂപീകരിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാരുടെ പുനര്‍വിന്യാസം അനിശ്ചിതത്വത്തിലായിരുന്നു. ഇതോടെ ജീവനക്കാര്‍ പഴയ പഞ്ചായത്ത് പരിധിയില്‍നിന്നുകൊണ്ട് നഗരസഭയിലെയും കോര്‍പറേഷനുകളിലെയും ജോലി ചെയ്തുവരികയായിരുന്നു.
പഞ്ചായത്ത് വകുപ്പില്‍ അധികമായിവന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി 14 സീനിയര്‍ സൂപ്രണ്ട് തസ്തികകള്‍ ജില്ലാ പഞ്ചായത്തുകളിലും 14 സീനിയര്‍ സൂപ്രണ്ട് തസ്തികകള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലും ഒരു സീനിയര്‍ സൂപ്രണ്ട് തസ്തിക പഞ്ചായത്ത് ഡയരക്ടറേറ്റിലെ ഡി.ബി.ടി സെല്ലിലും ഉള്‍പ്പെടെ 29 തസ്തികകളാണ് സൃഷ്ടിച്ചത്.
ഇതിനുപുറമെ അധികമായി വരുന്ന അസി.സെക്രട്ടറി തസ്തികകള്‍ പഞ്ചായത്ത് വകുപ്പില്‍ നിലനിര്‍ത്തുന്നതിനായി അസി.സെക്രട്ടറിയില്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ 37 അസി.സെക്രട്ടറി തസ്തിക സൃഷ്ടിച്ചു.
അധികമായി വരുന്ന 146 സീനിയര്‍ ക്ലര്‍ക്കുമാരെയും 170 ക്ലര്‍ക്കുമാരെയും നിലനിര്‍ത്തുന്നതിനായി 316 ക്ലറിക്കല്‍ തസ്തികകളും സൃഷ്ടിച്ചു. കൂടാതെ 66 ഓഫിസ് അറ്റന്‍ഡര്‍ തസ്തികകള്‍ അതത് ജില്ലകളില്‍ സൃഷ്ടിച്ചു. ഇതോടെ പുതുതായി രൂപം കൊണ്ട നഗരസഭകളിലെ ഒഴിവുകളും നികത്താനായി. 2105 മധ്യത്തോടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ 28 പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അഞ്ച് പുതിയ നഗരസഭകളാണ് രൂപീകരിച്ചത്.
കൂടാതെ തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളിലേക്ക് സമീപ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് സംസ്ഥാനത്ത് 37 ഗ്രാമപഞ്ചായത്തുകള്‍ ഇല്ലാതായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago