മെസ്സി, ക്രിസ്റ്റ്യാനോ, വാന്‍ഡിക്..! യുവേഫയുടെ ഏറ്റവും മികച്ച താരത്തെ ഇന്നറിയാം
മൊണോക്കോ: ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ഡിക്..! ഇവരില്‍ ആരായിരിക്കും യുവേഫയുടെ 2018- 19 സീസണിലെ മികച്ച ഫുട്‌ബോളര്‍.? പ്രഖ്യാപനം ഇന്നുണ്ടാവും. അര്‍ജന്റിനയുടെ അബാഴ്‌സലോണ താരം ലയണല്‍ മെസ്സി, പോര്‍ത്തുഗലിന്റെ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹോളണ്ടിന്റെ ലിവര്‍പൂള്‍ താരം വാന്‍ഡിക് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയാവുന്നതോടെയാണ് ഇന്ന് വിജയികളെ പ്രഖ്യാപിക്കുന്നത്. മൊണോക്കോയില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് നടക്കുന്നതിനൊപ്പമാണ് പുരസ്‌കാര പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചായിരുന്നു പുരസ്‌കാരം സ്വന്തമാക്കിയത്.
ബാഴ്‌സലോണയ്ക്കായുള്ള മികച്ച പ്രകടനമാണ് മെസ്സിയെ അവസാന റൗണ്ടില്‍ എത്തിച്ചത്. ബാഴ്‌സയെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരാക്കുന്നതിലും മെസ്സി നിര്‍ണായക പങ്കുവഹിച്ചു. യുവന്റസിനായുള്ള മികവും പോര്‍ച്ചുഗലിനെ പ്രഥമ യുവേഫ നാഷന്‍സ് ലീഗ് ജേതാക്കളാക്കിയതിന് പിന്നിലെ പ്രകടനവുമാണ് റൊണാള്‍ഡോയുടെ സാധ്യതകള്‍. പ്രതിരോധക്കാരനായ വാന്‍ഡിക്കാകട്ടെ ലിവര്‍പൂളിന്റെ പിന്‍നിരയിലെ മതിലാണ്. ഇംഗ്ലീഷ് ടീമിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ ഡച്ച് ക്യാപ്റ്റന്റെ ബൂട്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു.
UEFA Men's Player of the Year
The nominees for the 2019 UEFA Men's Player Of The Year ✨#UEFAawards pic.twitter.com/Rx6Af3Xqxz
— DAZN Canada (@DAZN_CA) August 15, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."