ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കരണം
നീലേശ്വരം: നഗരസഭയിലെ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി നഗരത്തില്‍ താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കരണം ഏര്‍പ്പെടുത്തുവാന്‍ തീരുമാനമായി.
നഗരസഭാ ജനപ്രതിനിധികള്‍, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, പൊലിസ് വകുപ്പ്, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാര്‍, വ്യാപാര വ്യവസായി പ്രതിനിധികള്‍, ബസുടമ സംഘം പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് താല്‍ക്കാലിക ഗതാഗത പരിഷ്‌ക്കാരത്തിനുള്ള തീരുമാനമായത്.
നീലേശ്വരത്തേക്ക് വരുന്ന എല്ലാ ടൗണ്‍ ടു ടൗണ്‍ ബസുകളും, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും, കാസര്‍കോട് -കണ്ണൂര്‍ റൂട്ടിലോടുന്ന ദീര്‍ഘദൂര ബസുകളും മാര്‍ക്കറ്റ് ജങ്ഷനില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് ഹൈവേ വഴി സര്‍വിസ് നടത്തണം. ബാക്കി മുഴുവന്‍ ബസുകളും മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നും മെയിന്‍ ബസാര്‍ നിന്നും തളിയിലമ്പലം റോഡ് വഴി ഡോ:കെ.സി.കെ രാജാ ജങ്ഷനില്‍ നിന്നും രാജാറോഡില്‍ പ്രവേശിച്ച് മാര്‍ക്കറ്റ് ജങ്ഷന്‍ വഴി ഹൈവേയിലേക്ക് തിരിച്ചു പോകേണ്ടതാണ്. തളിയമ്പലംറോഡ് ഈ കാലയളവില്‍ വണ്‍വെയായി നിജപ്പെടുത്തി.
ചെറു വാഹനങ്ങള്‍ക്കും വണ്‍വെ സംവിധാനം ബാധകമാണ്. ഈ ബസുകള്‍ക്ക് ബസ് സ്റ്റാന്‍ഡിനു പകരമായുള്ള ബസ്‌സ്റ്റോപ്പ് ഫെഡറല്‍ബാങ്ക് കെട്ടിടത്തിന്റെ മുന്‍വശമായിരിക്കും. തളിയിലമ്പലം ജങ്ഷനു സമീപമുള്ള ഒാേട്ടാ സ്റ്റാന്‍ഡ് തെരു റോഡിലേക്കും, കെ.സി.കെ രാജാ പരിസരത്തുള്ള ഒട്ടോ സ്റ്റാന്‍ഡ് ബി.എസ്.എന്‍.എല്‍ ഓഫിസ് പരിസരത്തേക്കും താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചു.
കിഴക്ക് ഭാഗത്ത് നിന്നും നീലേശ്വരം ടൗണിലേക്ക് വരുന്ന ബസുകള്‍ ഫെഡറല്‍ ബാങ്ക് കെട്ടിടത്തിന്റെ മുന്‍പില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് മെയിന്‍ ബസാറിലൂടെ മാര്‍ക്കറ്റ് ജങ്ഷന്‍ വഴി ഹൈവേയിലേക്ക് പ്രവേശിക്കേണ്ടതാണ്. മെയിന്‍ ബസാറില്‍ ഇപ്പോഴുള്ള രണ്ടു വശത്തേയും സ്റ്റോപ്പുകളും നഗരസഭാ ഓഫിസിനു മുന്‍പിലായി ക്രമീകരിച്ചു. നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ ഹോള്‍ട്ട് ചെയ്തിരുന്ന ബസുകള്‍ ഫെഡറല്‍ ബാങ്കിനു മുന്‍പില്‍ യാത്രക്കാരെ ഇറക്കി കരുവാച്ചേരി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു സമീപം ഹൈവേയില്‍ ഹോള്‍ട്ട് ചെയ്ത് ബസ് പുറപ്പെടേണ്ടണ്ട സമയത്ത് മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നും യാത്ര തിരിക്കേണ്ടതാണ്. ഗതാഗത പരിഷ്‌ക്കരണം നാളെ (24ന്) കാലത്ത് മുതല്‍ നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."