ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും പൊലിസും ഏറ്റുമുട്ടി
ഡാര്‍ജിലിങ്: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷം.സംഭവത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും നാല് പൊലിസ് വാഹനങ്ങല്‍ തകര്‍ക്കപ്പെടുകയും ചെയ്തു.പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ഭാനു ഭവനു സമീപമായിരുന്നു സംഭവം.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സമ്മേളനം നടക്കുന്ന വേദിക്കു പുറത്തായിരുന്നു സംഘര്‍ഷം. രാജ് ഭവനില്‍ നിന്നു പുറത്തു വന്ന ശേഷം മമതാ ബാനര്‍ജിയുടെ കാബിനറ്റ് സമ്മേളനവേദിയിലേക്കു മാര്‍ച്ച് ചെയ്യുകയെന്ന സമരക്കാരുടെ ശ്രമം പൊലിസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ഡാര്‍ജിലിങിലെ സ്കൂളുകളില്‍ ബംഗാളി ഭാഷ നിര്ബന്ധമാക്കുന്നതിരേയായിരുന്നു പ്രക്ഷോഭം. ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലിസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. കണ്ണീര്‍വാതക പ്രയോഗത്തെ തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ പൊലിസിനു നേരെ ബോംബെറിഞ്ഞു. ബോംബേറില്‍ ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുï്. സംഘര്‍ഷം രൂക്ഷമായതോടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. സ്ഥലത്ത് ഗതാഗത സ്തംഭനവുമുïായി. ഇന്ന് ഡാര്‍ജിലിങ്ങില്‍ 12 മണിക്കൂര്‍ ബന്ദും ജി.ജെ.എം പ്രഖ്യാപിച്ചിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."