എന്തിനു പഠിക്കണം എന്നത് സംബന്ധിച്ച വ്യക്തമായ ബോധം വേണം: ഡോ ഖാദര്‍ മാങ്ങാട്
കാഞ്ഞങ്ങാട്: എന്തിനു പഠിക്കണം,എങ്ങനെ പഠിക്കണം എന്നത് സംബന്ധിച്ചു വ്യക്തമായ ബോധമുണ്ടെങ്കിലേ ലക്ഷ്യത്തിലെത്താന്‍ കഴിയൂവെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും, വിദ്യാഭ്യസ വിചക്ഷണനുമായ ഡോ: ഖാദര്‍ മാങ്ങാട് പറഞ്ഞു. കാലത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി വേണം രക്ഷിതാക്കള്‍ കുട്ടികളെ പഠിപ്പിച്ചെടുക്കേണ്ടത്. ഏതു വിധത്തിലായാലും കുട്ടികള്‍ പ്രായമെത്തിയാല്‍ മതി എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞതായും അദ്ദേഹം രക്ഷിതാക്കളെ ഓര്‍മിപ്പിച്ചു .
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാഭ്യാസ സംഘടനയായ ' സീക് കാഞ്ഞങ്ങാട് ' സംഘടിപ്പിച്ച ക്ലാസില്‍ സംസാരിക്കുകയായിരുന്നു ഖാദര്‍ മാങ്ങാട്.
പ്രസിഡന്റ് സി.ബി അഹമ്മദ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ എം. ബി.എം അഷ്‌റഫ് ക്ലാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി കുഞ്ഞബ്ദുല്ല , സീക് ഭാരവാഹികളായ സുറൂര്‍ മൊയ്തു ഹാജി , പി.എം ഹസൈനാര്‍, പ്രിന്‍സിപ്പല്‍ എ. സൈഫുദ്ദീന്‍ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."