ആഭ്യന്തര-വൈദേശിക വെല്ലുവിളി നേരിടാന്‍ രാജ്യം തയാര്‍
ന്യൂഡല്‍ഹി: ആഭ്യന്തരവും വൈദേശികവുമായ ഏത് ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ശക്തമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.
പലഭാഗങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായാലും അതിനെ എതിരിടാന്‍ സൈന്യം തയാറാണ്. അത് മുന്നിരയായാലും രണ്ട് രണ്ടര യുദ്ധമായാലും പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഒരു ബുള്ളറ്റ് പോലും സൈന്യത്തിന് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മലയോര മേഖലകളില്‍ സൈനിക നീക്കത്തിന് പ്രത്യേകം പരിശീലനം സിദ്ധിച്ച സൈനികരെ നിയോഗിക്കും. ഇത് പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയില്ലെങ്കിലും ഇത്തരമൊരു സേനയുടെ പരിശീലനം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് മേഖലയില്‍ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്ന പദ്ധതി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സൈന്യത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഏതെങ്കിലും രാജ്യത്തെ തെരഞ്ഞെടുത്ത് അവര്‍ക്കെതിരായി സൈനിക തയാറെടുപ്പ് നടത്തുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് സൈനിക മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."