ഹൈക്കോടതിയിലെ അഴിമതി തുറന്നുകാട്ടിയ മുതിര്‍ന്ന ജഡ്ജിയെ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തി
പട്ന: ഹൈക്കോടതിയിലെ അഴിമതി തുറന്നുകാട്ടിയ മുതിര്‍ന്ന ജഡ്ജിയെ എല്ലാകേസുകളില് നിന്നും മാറ്റിനിര്‍ത്തി. പട്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാറിനാണ് 'ശിക്ഷ' ലഭിച്ചത്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് പ്രതിയായ അഴിമതിക്കേസില്‍ ബുധനാഴ്ച പുറപ്പെടുവിച്ച 20 പേജുള്ള ഉത്തരവിലാണ് ജഡ്ജി കോടതിയിലെ അഴിമതിയെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയത്. അഴിമതി ഈ ഹൈക്കോടതിയിലും പരസ്യമായ രഹസ്യമാണെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. ഹൈക്കോടതിയിലെ സഹജഡ്ജിമാര്ക്കെതിരേയും ബുധനാഴ്ചത്തെ ഉത്തരവില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജിയെ ജുഡീഷ്യല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മുന്‍പാകെയുള്ള മുഴുവന്‍ കേസുകളും എടുത്തുനീക്കിയത്.
രാകേഷിന്റെ ഉത്തരവ് ഹൈക്കോടതിയുടെ 11 അംഗ ബെഞ്ച് സസ്പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിന്റെ ഉത്തരവ് സ്വീകാര്യമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാകേഷ് കുമാറിന്റെ മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ കേസുകളും പൂര്‍ണമായോ അടിയന്തരമായി പിന്‍വലിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പുറത്തിറക്കിയ നോട്ടിസില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."