HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തിന് ഡല്‍ഹിയില്‍ ഗംഭീര തുടക്കം

  
backup
August 30 2019 | 12:08 PM

skssf-national-delegates-conference-starts-at-delhi-india

 

ഡല്‍ഹി : എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രതിനിധി സംഗമം ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജ ഉദ്ഘാടനം ചെയ്തു.വൈവിധ്യപൂര്‍ണ്ണമായ സംസ്‌കാരങ്ങളുടെ നിലനില്‍പ്പാണ് ഇന്ത്യയെ ശ്രദ്ധേയമാക്കുന്നത്. അത്തരം മൂല്യങ്ങള്‍ക്ക് പോറലേല്‍ക്കാതെ കാക്കേണ്ടതുണ്ട്.ഫലസ്ത്വീനില്‍ അധിനിവേശ പ്രശ്‌നങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും പിന്തുണ ഫലസ്തീനികള്‍ക്ക് ഉണ്ടാവേണ്ടതുണ്ട് എന്നും അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു. ഇന്‍ക്ലൂസീവ് ഇന്ത്യ എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലാണ് പരിപാടി നടക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബഹുസ്വരതയെന്ന ദര്‍ശനത്തെ ശക്തിപ്പെടുത്താന്‍ നാം പ്രതിജ്ഞാബദ്ധമാവേണ്ടതുണ്ട്. പരസ്പരമുള്ള സഹവര്‍ത്തിത്വവും സാഹോദര്യവും ഉറപ്പു വരുത്തേണ്ടത് ഇസ്ലാം നമ്മില്‍ അര്‍പ്പിച്ച ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും തുല്യമായ അവകാശങ്ങള്‍ നമ്മുടെ ഭരണഘടന വകവെച്ചു നല്കുന്നുണ്ട്. ചരിത്രപരമായി ബഹുസ്വരതയുടെ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ഈയിടെയായി രാജ്യത്തെ അവശ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും സാമൂഹിക വിവേചനങ്ങളും അരങ്ങേറുന്നുണ്ട്. അതവസാനിക്കണമെങ്കില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെ നാം തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് സഫര്‍ ആഗ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, ല്‍, സയ്യിദ് സൈനുല്‍ ആബിദ് ചിശ്തി, സയ്യിദ് നസ്രുദ്ധീന്‍ ചിശ്തി, പ്രൊഫ മുഹമ്മദ് അഖ്തര്‍ സിദ്ധീഖി, അഡ്വ സുല്ഫിഖര്‍ അലി പി എസ്, ഓണംപിള്ളി മുഹമ്മദ് ഫൈസി ,അഡ്വ ഹാരിസ് ബീരാന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളം, മഹാരാഷ്ട്ര, ബീഹാര്‍, വെസ്റ്റ് ബംഗാള്‍, കര്‍ണ്ണാടക തുടങ്ങി വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ ഏറ്റവും വലിയ മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളില്‍ ഒന്നാണ് എസ് കെ എസ് എസ് എഫ്. സംഘടനയുടെ മേല്‌നോട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ വിപുലമായ വിദ്യാഭ്യാസ സാമൂഹിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ രൂപപ്പെടുത്തുകയുമാണ് ദേശീയ സമ്മേളനത്തിന്റെ പ്രാഥമിക ലക്ഷ്യം. ബഹുസ്വരത, ഭരണഘടനയും സാമൂഹിക നീതിയും എന്നീ പ്രമേയങ്ങളില്‍ ചര്‍ച്ചയും നടന്നു.
ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നാളെ, ഇന്ത്യന്‍ മുസ്ലിംകള്‍: ഭാവിയുടെ വഴികള്‍ എന്ന വിഷയത്തില്‍ സകാത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സഫര്‍ മഹ്മൂദ്, ആള്‍ ഇന്ത്യ മജ്‌ലിസ് മുശാവറത് പ്രസിഡന്റ് നവീദ് ഹാമിദ് എന്നിവര്‍ സംസാരിക്കും. സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍,ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം ഷഫീഖ് റഹ്മാന്‍ എം പി ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago