HOME
DETAILS

ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

  
backup
August 30 2019 | 17:08 PM

%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4

 

ഐ.എം.ജി ഡയരക്ടര്‍ ആക്കിയേക്കും


തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വിസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയല്‍ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് ചീഫ് സെക്രട്ടറിക്ക് കൈമാറി.
അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ഡി.ജി.പി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സര്‍വിസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

നേരത്തെ സെന്‍കുമാറിന്റെ കേസില്‍ സംഭവിച്ചതുപോലെ കോടതി ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിനെതിരേ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജേക്കബ് തോമസിനെ നേരത്തേ വഹിച്ചിരുന്ന ഐ.എം.ജി ഡയരക്ടര്‍ ആക്കുമെന്നാണ് സൂചന.
ജേക്കബ് തോമസ് നേരത്തേ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. ഇത് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍, മൂന്നുമാസം മുന്‍പ് മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്ന കാലപരിധി പാലിക്കാത്തതിനാല്‍ സ്വയംവിരമിക്കല്‍ അപേക്ഷ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കി അയച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്.


ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതിയില്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago