കായിക അധ്യാപകന് ശമ്പളമില്ല: നടപടി വേണമെന്ന് കെ.എസ്.ടി.എ
എടക്കാട്: കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റിനെതി്ര കെ.എസ്.ടി.എ നേതാക്കള്‍ വീണ്ടും രംഗത്ത്. കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായിക അധ്യാപകനായ റിജോയ് രവീന്ദ്രന് കഴിഞ്ഞ എട്ടുമാസക്കാലമായി അന്യായമായി ശമ്പളം നിഷേധിച്ചുവെന്നാണ് ആരോപണം.
പ്രധാന അധ്യാപികയുടെ ഈ നടപടിക്കെതിരെ കെ.എസ്.ടി.എ കലക്ടറേറ്റിനു മുന്‍പില്‍ പ്രക്ഷോഭം നടത്തിയിരുന്നു. അധ്യാപക സംഘടനാ നേതാക്കള്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തുകയും ശമ്പളം തടഞ്ഞുവച്ച പ്രധാന അധ്യാപികയുടെ നടപടി തെറ്റാണെന്ന് കണ്ടെത്തി അധ്യാപകന് ഉടന്‍ ശമ്പളം നല്‍കുന്നതിന് ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു നടപ്പിലാക്കാന്‍ പ്രധാന അധ്യാപിക തയാറായിട്ടില്ല. അധ്യാപകന് ശമ്പളം നല്‍കുന്നില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ എന്‍.ടി സുധീന്ദ്രന്‍ അധ്യക്ഷനായി. കെ.കെ പ്രകാശന്‍, എ.കെ ബീന, പി.ആര്‍ വസന്തകുമാര്‍, പി.സി ഗംഗാധരന്‍, വി.പി
മോഹനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."