റോഡിലെ വൈദ്യുതി തൂണുകള്‍ മാറ്റിയില്ല
ആലക്കോട്: മലയോര ഹൈവേ നിര്‍മാണത്തിന് തടസം നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാത്തതിനു പിന്നില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ. വകുപ്പ് പണമടക്കാത്തതിനാലാണ് തൂണുകള്‍ മാറ്റി സ്ഥാപിക്കാത്തതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. പെരിങ്ങാല മുതല്‍ അരങ്ങം വരെയുള്ള ഭാഗത്തെ വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പ് നിലപാട് വ്യക്തമാക്കിയത്. മലയോര ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളില്‍ റോഡിന്റെ വീതി കൂട്ടിയതോടെ പല തൂണുകളും മധ്യഭാഗത്തായി. ചുവട്ടിലെ മണ്ണ് മാറ്റിയതോടെ എച്ച്.ടി, എല്‍.ടി ലൈനുകള്‍ കടന്നുപോകുന്ന തൂണുകള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന വിധത്തിലാണ്. തൂണുകള്‍ മാറ്റിസ്ഥാപിക്കേണ്ട തുകയുടെ ഡിമാന്റ് നോട്ടിസ് കഴിഞ്ഞ നവംബര്‍ 30നു പൊതുമരാമത്ത് വകുപ്പിന് രേഖാമൂലം നല്‍കിയിട്ടും ആലക്കോട് സെക്ഷനില്‍ ഒരു രൂപ പോലും അടച്ചിട്ടില്ല. കാലവര്‍ഷം ശക്തമായതോടെ തൂണുകളുടെ ചുവട്ടിലെ മണ്ണ് ഒഴുകിപോകുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. തൂണുകള്‍ ഇളകുന്നതിനാല്‍ ചെറിയ കാറ്റ് വന്നാല്‍ പോലും ലൈനുകള്‍ തമ്മില്‍ കൂട്ടിമുട്ടി വൈദ്യുതി മുടങ്ങുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."