ഇരതോട് വാട്ടര്‍ടാങ്ക് ഉദ്ഘാടനം ഇന്ന്
ഹരിപ്പാട്: അപ്പര്‍കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടമായ ഇരതോട് വാട്ടര്‍ടാങ്ക് ഇന്ന് വൈകുന്നേരം നാലിന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.നിരണം, പെരിങ്ങര, കടപ്ര, നെടുബ്രം,പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയാണിത്.ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ രണ്ടര ദശകമായി വെള്ളം ലഭിക്കാതിരുന്ന നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാകും.
തേവേരി, ഇരതോട്, നിരണം വെസ്റ്റ്, തോട്ടടി, വട്ടടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം ലഭിക്കും. ഈ പ്രദേശങ്ങളില്‍ എല്ലാം പൊതു ടാപ്പുകള്‍ സ്ഥാപിച്ചു.ഇരുപത്തഞ്ച്വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഭാഗത്ത് കുടിവെള്ളം വീണ്ടും ലഭിക്കുന്നത്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന പഴയ പൈപ്പ് ലൈനുകള്‍ പരമാവധിഉപയോഗ യോഗ്യമാക്കിയിട്ടുണ്ട്.പുതിയതായി പൈപ്പുലൈനുകളും സ്ഥാപിച്ചു. തല്‍ക്കാലത്തേക്ക് തിരുവല്ലായില്‍ നിന്നുള്ള വെള്ളം ഇര തോട് വാട്ടര്‍ ടാങ്കിലെത്തിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുബോള്‍ പുളിക്കീഴ് ശുദ്ധീകരണ പ്‌ളാന്റിലെ വെള്ളമാകും ഉപയോഗിക്കുക. നിരണം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പരിസരത്താണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്.. ഈ ഭാഗങ്ങളിലെല്ലാം പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു ഗാര്‍ഹികാ കണക്ഷനും ലഭ്യമാക്കും. പുളിക്കീഴില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്‌ളാന്റിന്റ പണിയും പൂര്‍ത്തിയായി വരുന്നു. ഇവിടെ ശുദ്ധീകരിക്കുന്ന ജലം ഇരതോട്ടിലുള്ള ടാങ്കിലെത്തിക്കുന്നതിനു വേണ്ടിയുള്ള പൈപ്പ് ലൈനും സ്ഥാപിച്ചു. പമ്പാനദിയില്‍ നിന്നാണ് ജലം ശേഖരിക്കുന്നത്.ഇരുപത്തിയഞ്ചു കോടിയാണ് പദ്ധതി ചെലവ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് കടപ്രയില്‍ നിന്നും വെള്ളം ശേഖരിക്കുന്ന ടാങ്കും പൈപ്പുലൈനും സ്ഥാപിച്ച തിനെതിരെ ഉണ്ടായ പ്രതിഷേധവും ജനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദവും ആണ് ഈ പദ്ധതി സ്ഥാപിക്കുന്നതിന് തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."