വേതനം ലഭിക്കുന്നില്ല; ഹരിതകര്‍മസേന സമരത്തിലേക്ക്
മണ്ണഞ്ചേരി: വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹരിതകര്‍മസേനാംഗങ്ങള്‍ ഒന്നടങ്കം നിസഹരണ സമരത്തിലേക്ക്. ഇതുമൂലം ആര്യാട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് ശേഖരണം അവതാളത്തിലായി.
പ്രകൃതിക്ക് ഭീഷണിയുയര്‍ത്തിയ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനായി പത്ത് മാസം മുന്‍പ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ നാല് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നാണ് ഹരിതകര്‍മസേന രൂപികിച്ചത്. ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ എന്നീ പഞ്ചായത്തുകളിലാണ് 200 ഓളം വനിതകളെ ചേര്‍ത്ത് ഹരിതകര്‍മ സേന രൂപീകരിച്ചത്.
ഗ്രാമപ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭയാനകമാംവിധം കുന്നുകൂടിയതാണ് അധികൃതരെ ഇത്തരം ഒരു സേനയുടെ രൂപികരണത്തിന് പ്രേരിപ്പിച്ചത്. തുടക്കത്തില്‍ 6000 രൂപ വേതനമാണ് ഇവര്‍ക്ക് നല്‍കാനായി അധികൃതര്‍ തീരിമാനിച്ചത്. എന്നാല്‍ വേതനം വിതരണം ചെയ്തപ്പോള്‍ ഇത് 5000 രൂപയായി കുറച്ചാണ് നല്‍കിയത്. ആദ്യം ഉറപ്പ് നല്‍കിയ കൂലിയിനത്തില്‍ 1000 രൂപയുടെ കുറവ് ഉണ്ടായിട്ടും സാമൂഹിക പ്രതിബന്ധതയില്‍ ഊന്നിയ ഹരിതകര്‍മസേന പ്രതിഷേധിക്കാതെ ജോലി തുടരുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ആറുമാസമായി ഇവര്‍ക്ക് വേതനം നല്‍കുന്നില്ല. ആഴ്ചയില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഈ സംഘം വീടുകളില്‍ എത്തി ശേഖരിച്ചിരുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് വൃത്തിയാക്കി ആര്യാട് ബ്ലോക്ക് അനുവദിച്ച ഗോഡൗണില്‍ സൂക്ഷിക്കുകയായിരുന്നു.
ഇവ പിന്നീട് ക്ലീന്‍കേരള കമ്പനിക്കാര്‍ എത്തി കൊണ്ടുപോകുകയായിരുന്നു പതിവ്. എന്നാല്‍ ക്ലീന്‍കേരള കമ്പനി ഇപ്പോള്‍ ഇവിടെ പ്ലാസ്റ്റിക് ശേഖരണത്തിനായി എത്താതായി. തുടര്‍ന്ന് ഇവരുമായി ഉണ്ടാക്കിയ കരാറില്‍ സംഭവിച്ച വീഴ്ചയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ഇതോടെ ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക് ബ്ലോക്ക് ആതിര്‍ത്തിയിലെ വിവിധപ്രദേശങ്ങളില്‍ ഇപ്പോള്‍ കെട്ടികിടക്കുകയാണ്. ഇതാണ് പഞ്ചായത്ത് അധികൃതരെ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ കാരണമാക്കിത്. ഇനിയും വേതനം ലഭിക്കാതെ ജോലി ചെയ്യാന്‍ തയാറല്ല.
അടുത്ത ദിവസങ്ങളില്‍ ഹരിതകര്‍മ സേനയുടെ പ്രത്യക്ഷസമരം ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ക്ക് മുന്നില്‍ ഉണ്ടാകുമെന്ന് ഇവര്‍ അധികൃര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."