HOME
DETAILS

കായംകുളം സ്വകാര്യ ബസ് സ്റ്റാന്‍ഡ്: 85 സെന്റ് സ്ഥലം പരിഗണനയില്ലെന്ന് ചെയര്‍മാര്‍

  
backup
October 24 2018 | 05:10 AM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d

കായംകുളം: സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് വഴിയുള്‍പ്പടെ 85 സെന്റ് സ്ഥലം പരിഗണനയില്‍ ആണന്ന് നഗരസഭ ചെയര്‍മാര്‍ അഡ്വ കെ. ശിവദാസന്‍ . സര്‍ക്കാര്‍ അനുവാദമാടെ കൂടുതല്‍ സ്ഥലം ലഭ്യമാക്കി സെന്‍ട്രല്‍ പ്രവറ്റ് ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാക്കും. 2015- 16 ലെ ലോകബാങ്ക് വിഹിതത്തില്‍ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് മുനിസിപ്പല്‍ ഓഫിസ് നവീകരണം നടത്തിയതെന്നും സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ ഒരു കോടിയില്‍ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫിസ് നവീകരിച്ചത് എന്ന ആരോപണം പച്ചക്കള്ളമാണെന്നുംഎന്‍. ശിവദാസന്‍ പറഞ്ഞു.
2001 മുതല്‍ 2015 വരെ 15 വര്‍ഷം തുടര്‍ച്ചയായ നഗരഭരണത്തെ നിയന്ത്രിച്ചിരുന്ന യു.ഡി.എഫിന്റെ കാലത്ത് എന്തുകൊണ്ട് ബസ് സ്റ്റാന്‍ഡിന്റെ പദ്ധതിയെപറ്റി ആലോചിച്ചില്ലായെന്ന് വ്യക്തമാക്കണം. 2006ല്‍ യു.ഡി.എഫ് കാലത്ത് ബസ് സ്റ്റാന്‍ഡ് സ്ഥലത്തെ ബജറ്റില്‍ നിന്നും ഒഴിവാക്കികൊടുത്തത് മറച്ചുവെയ്ക്കുന്നത് എന്തിന്. 2015 മാര്‍ച്ച് 17ന് സ്ഥലമുടമയ്ക്ക് നല്‍കിയ പെര്‍മിറ്റിന് അനുമതി നല്‍കണമെന്ന കോടതിവിധി മറച്ചുവെച്ചത് യു.ഡി.എഫ് ഭരണകാലത്താണ്. ഇത് ആരെ സഹായിക്കാനാണെന്ന് ലീഡര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
2015 ലെ ഹൈക്കോടതി വിധിക്കെതിരായി യു.ഡി.എഫ് കാലത്ത് അപ്പീല്‍ നല്‍കാത്തതിനാലാണ് 2016 ഫെബ്രുവരി ഏഴിന് കേസില്‍ സ്ഥലമുടമയുടെ കത്ത് പരിഗണിച്ച് ഒരുമാസത്തിനകം പെര്‍മിറ്റ് അപേക്ഷ പരിഗണിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെപ്പറ്റി ചര്‍ച്ചചെയ്ത കൗണ്‍സില്‍ യോഗമാണ് ഇതിനെതിരായി റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും, അതോടൊപ്പം സ്ഥലമുടമയുമായി ചര്‍ച്ചചെയ്യണമെന്നും തീരുമാനിച്ചത്. ഈ വിവരം ഒളിച്ചുവെയ്ക്കുന്നത് ആരെ കബളിപ്പിക്കാനാണ്. 24.07.2017 ല്‍ സര്‍ക്കാരിന് ഭരണാനുമതി അപേക്ഷ നല്‍കിയത് ഈ നഗരഭരണകാലത്താണ്. ഈ നഗരഭരണം വന്നതിനുശേഷം ബസ് സ്റ്റാന്‍ഡ് സ്ഥലമെടുപ്പ് ഉള്‍പ്പടെ തെറ്റായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോപണ പുകമറ സൃഷ്ടിച്ച് വികസന പദ്ധതികളെ അട്ടിമറിയ്ക്കാന്‍ ആര് വിചാരിച്ചാലും നടപ്പാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. ഗിരിജ, ശ്രീമതി. ആറ്റകുഞ്ഞ്, ശ്രീമതി, ഷാമിലഅനിമോന്‍, ശ്രീമതി. സജ്‌ന ഷെഹീര്‍, ശ്രീമതി. സുല്‍ഫിക്കര്‍ മയൂരി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago