ശബരിമല: മുഖ്യമന്ത്രി പശ്ചാത്തപിക്കേണ്ടിവരുമെന്ന്
വടകര: ശബരിമല സംഘര്‍ഷ ഭൂമിയാക്കി മാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പശ്ചാത്തപിക്കേണ്ടിവരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.
അയോധ്യ പോലെ ശബരിമല സംഘര്‍ഷഭൂമിയാക്കി മാറ്റിയ സി.പി.എമ്മും ബി.ജെ.പിയും വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ 'സ്വസ്ഥം വടകര' എന്ന ഉപവാസത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധി അംഗീകരിക്കണമെന്നാണ് പിണറായി വിജയന്‍ ആണയിടുന്നത്. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ കോടതി പരാമര്‍ശത്തിന്റെ പേരില്‍ കോടതിയെ വിമര്‍ശിക്കുകയായിരുന്നു. മറ്റു പല കേസുകളിലും കോടതിവിധി എതിരാകുമ്പോള്‍ കോടതിയെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ ശബരിമല പ്രശ്‌നത്തില്‍ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ നടപടി സ്വീകരിക്കാത്തത്.
കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."