ഡെറാഡൂണില്‍ മലയാളി യുവാവിന്റെ കൊലപാതകം 485 കോടിയുടെ ബിറ്റ്കോയിന് വേണ്ടി
ഡെറാഡൂണ്‍: ഡെറാഡൂണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് കൊല്ലപ്പെട്ടതാണെന്ന സ്ഥിരീകരണവുമായി പോലീസ്. 485കാടി രൂപയുടെ ബിറ്റ്കോയിന്‍ സ്വന്തമാക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച്കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം വടക്കന്‍ പാലൂര്‍ മേലേപീടിയേക്കല്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (25)
ആണ് കൊല്ലപ്പെട്ടത്.ഷുക്കൂറിന്റെ കൈവശം കോടികള്‍ മൂല്യമുള്ള ബിറ്റ്കോയിന്‍ ഉണ്ടെന്നും ഇതിന്റെ പാസ് വേഡ് കൈക്കലാക്കിയാല്‍ പണം സ്വന്തമാക്കാമെന്നും സുഹൃത്തുക്കള്‍ കണക്കുകൂട്ടി. ഇതിനെ തുടര്‍ന്ന് ഷുക്കൂറിനെ മര്‍ദിച്ച് പാസ് വേഡ് സ്വന്തമാക്കാനുള്ള നീക്കമാണ് മരണത്തില്‍ കലാശിച്ചത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷുക്കൂറിനെ ആശുപത്രിയില്‍ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തില്‍ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു ആഷിഖ്, ആര്‍ഷാദ്, യാസിന്‍, റിഹാബ്, മുനീഫ് എന്നിവരാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് ബിസിനസ് നടത്തുകയായിരുന്ന ഷുക്കൂര്‍ ബിറ്റ് കോയിന്റെ മൂല്യമിടിഞ്ഞതോടെയാണ് സുഹൃത്തുക്കള്‍കൊപ്പം ഡെറാഡൂണിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."