HOME
DETAILS
MAL
പൊട്ടിപ്പാറ കൊലപാതകം: പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
backup
October 24 2018 | 07:10 AM
വേങ്ങര: പൊട്ടിപ്പാറ പൂവളപ്പില്‍ കോയയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വളം ഷെഡിനു മുന്പില് വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 12 ന് കൊലപാതകം നടന്നത്. പ്രതികള്‍ പറപ്പൂര് പൊട്ടിപ്പാറ സ്വദേശികളായ മൂരിക്കുന്നന്‍ ജബ്ബാര്‍ (34), സഹോദരന് ഹഖീം (30), വടക്കന്‍ മൊയ്തീന് ഷാ (42), ചുള്ളിക്കാട്ടില്‍ നൗഫല്‍ (28), പയ്യാതൊടി അസ്ക്കര്‍ (38) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്. റിമാന്‍ഡിലായ പ്രതികളെ തുടരന്വേഷണത്തിനായി ഇന്നലെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."