'ഓക്സ്ഫഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ജയിച്ചു'
തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിന് കാരണം. ഓക്സ്ഫഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നും മുരളീധരന് പരിഹസിച്ചു.
മോദി സ്തുതിയെ എതിര്‍ക്കുന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ശശി തരൂരിന്റെ വിശദീകരണം കണ്ടിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയപ്പോഴും താന്‍ ബി.ജെ.പിയുടെ സഹായം തേടിയിട്ടില്ല. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങിനെ ഒരു ബി.ജെ.പിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ വിവാദം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി തീരുമാനിച്ചിരുന്നു. തരൂരിന് കെ.പി.സി.സി നല്കിയ നോട്ടിസിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച മറുപടിയെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. വിവാദം അവസാനിപ്പിക്കാനും ഇക്കാര്യത്തില്‍ നേതാക്കളാരും പരസ്യ പ്രസ്താവന നടത്തരുതെന്നും കെ.പി.സി.സി തീരുമാനിച്ചിരുന്നു.
ബര്‍ണാഡ്ഷായുടെ
വാക്കുകള്‍ ട്വീറ്റ് ചെയ്ത് തരൂര്‍
തിരുവനന്തപുരം: കെ.മുരളീധരന്റെ വിമര്‍ശനത്തിനു പിന്നാലെ വിഖ്യാത നാടകകൃത്ത് ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് ശശി തരൂര്‍ എം.പി.
'പന്നികളോട് നിങ്ങള്‍ മത്സരിക്കരുത്, നിങ്ങള്‍ വൃത്തികേടാകും. പക്ഷേ വൃത്തികേടാകുന്നത് പന്നികള്‍ക്ക് ഇഷ്ടവുമാണ്' എന്ന ബര്‍ണാഡ്ഷായുടെ വാക്കുകളാണ് തരൂരിന്റെ ട്വീറ്റിലുള്ളത്.
മോദിയെ സ്തുതിച്ചതിന് വിശദീകരണം നല്‍കിയതിനു പിന്നാലെ തരൂരിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചിരുന്നു. എന്നാല്‍, ഇന്ന് കെ.മുരളീധരന് തരൂരിനെതിരേ പരോക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."