HOME
DETAILS

മദ്യനയം: യു.ഡി.എഫില്‍ ഭിന്നത

  
Web Desk
June 09 2017 | 22:06 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തിന്റെ പേരില്‍ യു.ഡി.എഫില്‍ ഭിന്നത. മദ്യനയത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കുമ്പോള്‍ നയത്തെ അനുകൂലിച്ച് മുന്നണി ഘടകകക്ഷിയായ ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണും കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയും രംഗത്ത്.
മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബിജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്രത്തിലെ ജനകീയ വികസനം നടപ്പാക്കിയ ഗവണ്‍മെന്റായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് ഇന്ന് എല്‍.ഡി.എഫിനു പോലും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അതിനൊപ്പമെത്താന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് കാണിക്കുന്ന പെടാപ്പാടുകള്‍ ജനം കാണുന്നു. ബാര്‍ പൂട്ടല്‍ നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് യു.ഡി.എഫ് തുടര്‍ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകള്‍ തുറക്കാനുള്ള എല്‍.ഡി.എഫ് നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാര്‍ഹവുമാണെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് ഷിബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സര്‍ക്കാരിന്റെ മദ്യനയത്തിന് ഐ.എന്‍.ടി.യു.സിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യ നിരോധനം അപ്രായോഗികമാണ്. ഇത് തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. മദ്യവര്‍ജനമാണ് കോണ്‍ഗ്രസ് നയം.
ദൗര്‍ഭാഗ്യവശാല്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടി ഈ നയം വിട്ടെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, ഷിബുവിന്റെ നിലപാട് ആര്‍.എസ്.പി നേതൃത്വം തള്ളി. ഷിബുവിന്റെ വ്യക്തിപരമായ നിലപാടിനോട് പാര്‍ട്ടിക്കു യോജിപ്പില്ലെന്നും യു.ഡി.എഫിന്റെ പൊതുനിലപാടിനൊപ്പമാണ് പാര്‍ട്ടിയെന്നും നേതാക്കള്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  6 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  7 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago