HOME
DETAILS

കോലാനി ഗവ. എല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

  
Web Desk
June 09 2017 | 23:06 PM

%e0%b4%95%e0%b5%8b%e0%b4%b2%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%97%e0%b4%b5-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf

തൊടുപുഴ:  കോലാനി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സ്‌കൂളിന്റെ വാതില്‍ ഇടിച്ചുതകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ മലമൂത്രവിസര്‍ജ്ജനം നടത്തുകയും ബാത്‌റൂമിന്റെ ഭിത്തിയില്‍ അശ്ലീലചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഇന്നലെ രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് എല്ലായിടവും അലങ്കോലമായി കിടക്കുന്നത് കണ്ടത്. സ്‌കൂളിനുള്ളില്‍ കടന്നിരുന്ന് മദ്യപിച്ചതായും സംശയിക്കുന്നു.
കംപ്യൂട്ടര്‍ റൂമിന്റെയും ഓഫീസിന്റെയും പൂട്ടുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. ബാത്‌റൂമിന്റെ പൂട്ട് പൊളിച്ച് ഉള്ളില്‍ കടന്നാണ് ഭിത്തിയില്‍ അശ്ലീലചിത്രങ്ങള്‍ വരച്ചത്.
സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തി. ബാത്‌റൂമിന്റെ ഭിത്തിയില്‍ ഒരു മൊബൈല്‍ഫോണ്‍നമ്പരും എഴുതിയിട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നിരീക്ഷിച്ചു വരികയാണെന്ന് തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണി അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തില്‍ കൗണ്‍സിലര്‍ ആര്‍. ഹരിയും പിടിഎ പ്രസിഡന്റ് എം ഉണ്ണിക്കൃഷ്ണനും പ്രതിഷേധിച്ചു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  3 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  3 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  3 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  3 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  3 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  3 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  4 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  4 days ago