മില്‍മ മലബാര്‍ മേഖലാ ജില്ലാ അവാര്‍ഡുകള്‍ വിതരണം ചെയ്തു
പാലക്കാട്: മില്‍മ മലബാര്‍ മേഖലാ യൂനിയന്റെ വാര്‍ഷിക പൊതുയോഗത്തിന്റെ മുന്നോടിയായി പാലക്കാട് ഫോര്‍ട്ട് പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ക്ഷീര സംഘം പ്രസിഡന്റുമാരുടെ യോഗം മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. എന്‍. സുരേന്ദ്രന്‍ അധ്യക്ഷനായി.
2015 -16, 2016-17 വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിനുള്ള ജില്ലാതല അവാര്‍ഡുകളും മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് വിതരണം ചെയ്തു.
2015-16 വര്‍ഷത്തെ ഏറ്റവും മികച്ച ക്ഷീര കര്‍ഷകയ്ക്കുള്ള അവാര്‍ഡ് പുളിയംപ്പുള്ളി ക്ഷീര സംഘത്തിലെ സൗദ ഉമ്മയും, ഏറ്റവും മികച്ച ബി.എംസി സംഘത്തിനുള്ള അവാര്‍ഡ് ആര്‍.വി.പി. പുതൂര്‍ ക്ഷീര സംഘത്തിന്റെ സെക്രട്ടറി കോകിലയും ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി.
ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള അവാര്‍ഡ് കല്ലങ്ങാട് ക്ഷീരസംഘം പ്രസിഡന്റ് അബ്ദുല്‍ഖാദര്‍, സെക്രട്ടറി അനില്‍കുമാര്‍ ഏറ്റുവാങ്ങി.
2016-17 വര്‍ഷത്തെ ഏറ്റവും മികച്ച ക്ഷീരകര്‍ഷനുള്ള അവാര്‍ഡ് പൂലോടി ക്ഷീര സംഘത്തിലെ രവികുമാര്‍ ഏറ്റുവാങ്ങി. ഏറ്റവും മികച്ച ബി.എം.സി സംഘത്തിനുള്ള അവാര്‍ഡ് കോഴിപ്പാറ ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് ദേവസഹായവും സെക്രട്ടറി ജമീലയും ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി.
ഏറ്റവും മികച്ച സംഘത്തിനുള്ള അവാര്‍ഡ് കളപ്പട്ടി ക്ഷീരസംഘത്തിന്റെ പ്രസിഡന്റ് വി കൃഷ്ണനും സെക്രട്ടറി ശാന്തകുമാരിയും ചേര്‍ന്ന് ഏറ്റുവാങ്ങി.
യോഗത്തില്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ വി.എന്‍. കേശവന്‍, പന്തപറമ്പ് ക്ഷീര സംഘം പ്രസിഡന്റ് ഗംഗാധരന്‍, ഓങ്ങല്ലൂര്‍ ക്ഷീര സംഘം പ്രസിഡന്റ് അച്ചുതന്‍, കുമരന്നൂര്‍ ക്ഷീര സംഘം പ്രസിഡന്റ് രാജമാണിക്യം, മൂലത്തറ ക്ഷീര സംഘം പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍, പാറക്കളം ക്ഷീര സംഘം പ്രസിഡന്റ് മണി, മടപ്പള്ളം ക്ഷീര സംഘം പ്രസിഡന്റ് വിശ്വംഭന്‍, വാളയാര്‍ ക്ഷീര സംഘം പ്രസിഡന്റ് ചിന്നദുരൈ, എരിമയൂര്‍ ക്ഷീര സംഘം പ്രസിഡന്റ് നാരായണന്‍ കുട്ടി, കുറുവട്ടൂര്‍ ക്ഷീര സംഘം പ്രസിഡന്റ് നാപ്പക്കുട്ടി, പി & ഐ യൂനിറ്റ് ഹെഡ്. ആര്‍. സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."