നിഷയെ തന്നെ നിര്‍ത്തുമോ ? കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പാലാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. മാണിയുടെ മരുമകള്‍ നിഷാ ജോസ് കെ. മാണി അടക്കം അഞ്ചുപേരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. നിഷ മത്സരിച്ചാല്‍ ചിഹ്നം നല്‍കില്ലെന്ന് ജോസഫ് വിഭാഗം പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ നിലപാട് നിര്‍ണ്ണായകമാകും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ ഇന്ന് കോട്ടയത്ത് യോഗം ചേരുന്നുണ്ട്.
ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഉപസമിതിയെ നിയോഗിച്ചാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാധ്യതാ പട്ടികയിലുള്ള അഞ്ചുപേരുകള്‍ ചര്‍ച്ചയായെങ്കിലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് നിഷയ്ക്ക് തന്നെയാണ്. എന്നാല്‍ ഈ പേര് യു.ഡി.എഫിന് നല്‍കിയാല്‍ ജോസഫ് വിഭാഗം അനുകൂലിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ രണ്ടില ചിഹ്നത്തിന്റെ അവ്യക്തത തുടരുകയാണ്.
kerala congress will announce their candidate to pala today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."